ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ നല്ല കാര്യം ചെയ്തുവെന്നാണ് തന്റെ നിലപാട്. രാഷ്ട്രീക്കാർ അവരുടെ കണ്ണിലൂടെ പലവിധത്തിൽ തീരുമാനത്തെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു
ശബരിമല കേസിൽ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നും സ്ത്രീകൾ ശബരിമലയിൽ പോകരുതെന്നും താൻ പറഞ്ഞിരുന്നു. സമരമുണ്ടാക്കി സമുദായാംഗങ്ങൾ തെരുവിലിറങ്ങരുതെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അംഗങ്ങൾ സമരത്തിലിറങ്ങിയത് സമുദായത്തിനുള്ളിൽ വിഭാഗീയത സൃഷ്ടിക്കാൻ ഇടയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.