കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൈതക്കോട് കല്ലുസൗണ്ട് ഉടമ സുമേഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സുമേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യക്ക് പിന്നിൽ