വയനാട് മേപ്പാടി കടച്ചിക്കുന്നിലെ ക്വാറി അപകടത്തിൽ ഒരാള്‍ മരിച്ചു

പാടിവയല്‍ കടച്ചിക്കുന്ന് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. മാനന്തവാടി പിലാക്കാവ് സ്വദേശി സെല്‍വിന്‍ (57)ആണ് മരിച്ചത്.ടിപ്പര്‍ ലോറി ഡ്രൈവറാണ്. ക്വാറി തെളിക്കുന്നതിനിടെ മണ്ണിടിഞ്ഞ് സെല്‍വിന്‍ ഡ്രൈവറായിരുന്ന ടിപ്പര്‍ ലോറിക്കു മുകളില്‍ വലിയ പാറക്കല്ലുകള്‍ വീഴുകയായിരുന്നു.