മാനന്തവാടി: ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽപ്പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. രണ്ട് വർഷമായി ദ്വാരകയിൽ താമസിക്കുന്ന വെള്ളമുണ്ട പിള്ളേരി മൂഞ്ഞനാട്ട് പരേതനായ കുഞ്ഞപ്പന്റെ മകൻജോർജ്ജ് ( 60) ആണ് മരിച്ചത്. പത്തുദിവസം മുമ്പ് ന്യൂമോണിയ ബാധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് ടൗണിന് അടുത്ത് വെച്ച് ആംബുലൻസ് അപകടത്തിൽപ്പെട്ടു. ജോർജിനും ഭാര്യ ലില്ലിക്കും പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്
The Best Online Portal in Malayalam