24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ്; 540 പേർ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 95,71,559 ആയി ഉയർന്നു. 540 പേരാണ് ഇന്നലെ മരിച്ചത്. 1,39,188 പേരാണ് ഇതിനോടകം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്

90,16,289 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതിനിടെ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർധൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.