രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. ലോക്സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ആയിട്ടായിരിക്കും യോഗം ചേരുക. കോവിഡ് വാക്സിൻ പുരോഗതി അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായേക്കും. വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളോട് നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് ഇന്ന് 38772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 94 ലക്ഷം പിന്നിടുകയും ചെയ്തു. 1,37,139 പേരാണ് ഇതിനോടകം മരിച്ചത്.