കാസർകോട് ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. സംഘർഷത്തിൽ എൻഡിഎ സ്ഥാനാർഥിക്കും പരുക്കേറ്റിട്ടുണ്ട്. ബിജെപി പ്രവർത്തകൻ രതീഷിനാണ് കുത്തേറ്റത്. എൻഡിഎ സ്ഥാനാർഥി സതീശനാണ് പരുക്കേറ്റത്
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശശി നിർക്കളയ, ബാലകൃഷ്ണൻ നിർക്കളയ, നാരായണൻ മല്ലംപാറ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ബിജെപി സിപിഎം സംഘർഷം പ്രദേശത്ത് നിലനിനിന്നിരുന്നു.
സമാധാന യോഗത്തിൽ പങ്കെടുത്ത ശേഷം തിരികെ പോകുമ്പോൾ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.