വയനാട് ജില്ലയില്‍ 732 പേര്‍ക്ക് കൂടി കോവിഡ്:278 പേര്‍ക്ക് രോഗമുക്തി

 

വയനാട് ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 278 പേര്‍ രോഗമുക്തി നേടി. 711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38606 ആയി. 30204 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7510 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6891 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
കൽപ്പറ്റ സ്വദേശികൾ 71 പേർ, നെന്മേനി 60 പേർ, മേപ്പാടി 55 പേർ, പനമരം 50 പേർ, വെള്ളമുണ്ട 45 പേർ, തവിഞ്ഞാൽ 34 പേർ, എടവക 31 പേർ, ബത്തേരി 30 പേർ, അമ്പലവയൽ, പുൽപ്പള്ളി 26 പേർ വീതം, മാനന്തവാടി 25 പേർ, മുട്ടിൽ, വൈത്തിരി 23 പേർ വീതം, പൂതാടി, പൊഴുതന, പടിഞ്ഞാറത്തറ 22 പേർ വീതം, നൂൽപ്പുഴ, തൊണ്ടർനാട് 21 പേർ വീതം, മീനങ്ങാടി, കോട്ടത്തറ 20 പേർ വീതം, തിരുനെല്ലി 17 പേർ, കണിയാമ്പറ്റ 16 പേർ, മുള്ളൻകൊല്ലി 13 പേർ, മൂപ്പൈനാട് 9 പേർ, തരിയോട് 6 പേർ, വെങ്ങപ്പള്ളി സ്വദേശികളായ 3 പേരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

അസ്സമിൽ നിന്ന് വന്ന 6 തവിഞ്ഞാൽ സ്വദേശികൾ, ഡൽഹിയിൽ നിന്ന് വന്ന ഒരു വെള്ളമുണ്ട സ്വദേശി, കർനാടകയിൽ നിന്ന് വന്ന 3 മുള്ളൻകൊല്ലി സ്വദേശികൾ, 2 മാനന്തവാടി സ്വദേശികൾ, എടവക, കൽപ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, തവിഞ്ഞാൽ, നെന്മേനി, പനമരം, മേപ്പാടി, ബത്തേരി, സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

*278 പേര്‍ക്ക് രോഗമുക്തി*
നെന്മേനി സ്വദേശികൾ 5 പേർ, മേപ്പാടി, ബത്തേരി, പുൽപ്പള്ളി, തിരുനെല്ലി, പൊഴുതന, പൂതാടി 4 പേർ വീതം, കണിയാമ്പറ്റ, മുട്ടിൽ, തൊണ്ടർനാട് 3 പേർ വീതം, വൈത്തിരി, തരിയോട്, കൽപ്പറ്റ രണ്ടു പേർ വീതം, മീനങ്ങാടി, അമ്പലവയൽ സ്വദേശികളായ ഓരോരുത്തരും, ഒരു കോഴിക്കോട് സ്വദേശിയും, 4 കണ്ണൂർ സ്വദേശികളും, രണ്ടു ബാംഗ്ലൂർ സ്വദേശികളും, വീടുകളിൽ ചികിത്സയിലായിരുന്ന 225 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.