രാജ്യത്ത് അണ്‍ലോക്ക് 5ന്റെ മാര്‍ഗ നിര്‍ദേശമിറങ്ങി. തിയറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍ ഉപാധികളോടെ തുറക്കാം. തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. സ്കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.ഒക്ടോബർ പതിനഞ്ചിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകി, സംസ്ഥാനങ്ങൾക്ക് തുറക്കുകയോ തുറക്കാതിരിക്കുകയോ ചെയ്യാം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചാൽ ഹാജർ നിരബന്ധമാക്കരുത്. നീന്തല്‍ക്കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ നിര്‍ദേശം നിലവില്‍ വരും.
പുതിയ നിർദേശങ്ങൾ പ്രകാരം കണ്ടെയ്‌ൻമെൻറ് സോണുകളിൽ ഒക്ടോബർ അവസാനം വരെ കർശനമായി ലോക്ക്ഡൗൺ ഏർപ്പെടുത്തും. സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വന്തം നിലക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം നിർദേശം നൽകി, അന്തർസംസ്ഥാന യാത്രകൾക്കോ അന്തർ ജില്ലാ യാത്രകൾക്കോ യാതൊരു വിലക്കും ഏർപ്പെടുത്തുവാൻ പാടുള്ളതല്ല
അതേസമയം, രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,472 പേര്‍ക്ക് രോഗം ബാധിച്ചു. ആകെ രോഗബാധിതര്‍ 62,25,763 ആയി. ഇന്നലെ മാത്രം 86,428 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 51,87,825 ആയി ഉയര്‍ന്നു. 9,40,441 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 83 ശതമാനമായി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.57 ശതമാനമായി താഴ്‍ന്നു.