49 ലക്ഷവും പിന്നിട്ട് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 83,809 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.30 ലക്ഷമായി. 1054 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്.

ഇന്ത്യയിലെ ആകെ കൊവിഡ് മരണം 80,766 ആയി ഉയര്‍ന്നു. 9.90 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 38.59 ലക്ഷം പേര്‍ രോഗമുക്തി നേടി.

5,83,12,273 പേര്‍ക്ക് ഇതിനോടകം പരിശോധന നടത്തി. ഇന്നലെ മാത്രം 10,72,845 പരിശോധനകളാണ് രാജ്യത്ത് നടന്നത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.8 ശതമാനമായി കുറഞ്ഞു.