കടലാക്രമണം രൂക്ഷം; സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ആശങ്ക: പലയിടത്തും വീടുകളില്‍ വെള്ളം കയറി

  ആലപ്പുഴ/തിരുവനന്തപുരം/കോഴിക്കോട്: മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. നിരവധി വീടുകളില്‍ വെളളം കയറി. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ 150 ഓളം വീടുകളില്‍ വെളളം കയറി. അമ്പതോളം വീടുകള്‍ക്ക് കേടുപാടുണ്ട്. കോഴിക്കോട് കൊയിലാണ്ടി,…

Read More

ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മൂന്ന് കൊവിഡ് രോഗികൾ കൂടി ആംബുലൻസിൽ കിടന്ന് മരിച്ചു

  ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മൂന്ന് കൊവിഡ് രോഗികൾ കൂടി ആംബുലൻസിൽ കിടന്ന് മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിക്ക് മുന്നിലാണ് സംഭവം. ഇതോടെ ഇന്ന് മാത്രം ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം ഒമ്പതായി സമീപ ജില്ലകളിൽ നിന്നും കൊവിഡ് ബാധിതരെ ചെന്നൈയിലേക്ക് അയച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നിരവധി പേരാണ് ചികിത്സ കാത്ത് ആംബുലൻസിൽ കിടക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗജന്യമാക്കിയിട്ടുണ്ടെങ്കിലും ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾക്കുള്ള…

Read More

എറണാകുളത്തെ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചു കുഞ്ഞ് മരിച്ചു

എറണാകുളത്തെ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചു കുഞ്ഞ് മരിച്ചു. മേപ്പാടി നത്തംകുനി മലയച്ചം കൊല്ലി വാഴയില്‍ ടോണി, ആല്‍ഫി ദമ്പതികളുടെ മകള്‍ റെയ്‌സ (2 വയസ്സ്) ആണ് മരിച്ചത്. സംസ്‌കാരം നെടുമ്പാല പള്ളി സെമിത്തേരിയില്‍.എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് മാതാപിതാക്കള്‍. എറണാകുളത്ത് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.5 വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്.

Read More

വയനാട്ടിൽ മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം

മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം. കമ്മന പൂവത്തിങ്കല്‍ സന്തോഷ് – സിജില ദമ്പതികളുടെ മകള്‍ മകല്‍സ (7) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 തോടെ കമ്മന കുരിശിങ്കലില്‍ വെച്ചായിരുന്നു അപകടം. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

Read More

വയനാട് ‍ജില്ലയിൽ 787 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32

വയനാട് ‍ജില്ലയിൽ 787 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32 വയനാട് ജില്ലയില്‍ ഇന്ന് (13.05.21) 787 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 519 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32 ആണ്. 780 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50803 ആയി. 35263 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14559 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13398 പേര്‍…

Read More

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ന്യൂന മർദം ശക്തിപ്രാപിക്കുന്നു: നാളെ മൂന്ന് ജില്ലകളിലും ശനിയാഴ്ച 5 ജില്ലകളിലും റെഡ് അലർട്ട്

  അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള ജാഗ്രതാ നിർദേശം. മെയ് 14 വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട് മെയ് 15ന് അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരളാ തീരത്തിനടുത്ത് കൂടി കടന്നുപോകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകും

Read More

സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കും; ആളുകൾ കൂടുതലുള്ള ഇടങ്ങളിൽ പരിശോധനാ ബൂത്തുകൾ

  സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. ഇതിനായി തീരപ്രദേശങ്ങൾ, ചേരികൾ അടക്കമുള്ള സ്ഥലങ്ങളിൽ ആന്റിജൻ പരിശോധനാ ബൂത്തുകൾ സ്ഥാപിക്കും. ആളുകൾ കൂടുതലായി എത്തുന്ന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് അടക്കമുള്ള ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് പരിശോധനാ സൗകര്യം ക്രമീകരിക്കുക ആളുകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ, തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ ആന്റിജൻ പരിശോധനാ ബൂത്തുകൾ സ്ഥാപിക്കും. നഗരങ്ങളിലെ ചേരി പ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധനാ ബൂത്തുകൾ സ്ഥാപിക്കാനാണ് നിർദേശം ഒരു തവണ…

Read More

പാവപ്പെട്ടവർക്ക് ആശ്വാസമായി കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രി; കൊവിഡ് രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യം

  പാറശാല: കൊവിഡ് രോഗികളിൽ നിന്നും അമിത നിരക്ക് ഇടാക്കുന്ന സ്വകാര്യ ആശുപത്രി വാർത്തകൾക്കിടയിൽ നിന്നും വ്യത്യസ്തമായി ഒരു ആശുപത്രി കേരളത്തിലുണ്ട്. സർക്കാർ ആശുപത്രി പോലെ തന്നെ ഇവിടെയും കൊവിഡ് ചികിത്സകൾ സൗജന്യമാണ്. പാവപ്പെട്ടവർക്ക് ഓക്സിജൻ സൗകര്യമടക്കമുള്ള ചികിത്സകൾ ഈ ആശുപത്രിയിൽ പൂർണമായും സൗജന്യമാണ്. പാറശാല പവതിയാൻവിളയിൽ പ്രവർത്തിക്കുന്ന സരസ്വതി ആശുപത്രി ആണ് കോവിഡ് ബാധിതർക്ക് കൈത്താങ്ങായി സൗജന്യ ചികിത്സ നൽകുന്നത്. അടിയന്തര ചികിത്സ വേണ്ട ബി, സി വിഭാഗത്തിൽപെട്ട രോഗികൾക്കാണ് ഫീൽഡ് ആശുപത്രി എന്ന പേരിൽ…

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ; ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത്

  ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ടീം ഇന്ത്യ. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിംഗിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയത്. 121 പോയിന്റാണ് ഇന്ത്യക്കുള്ളത്. 120 പോയിന്റുമായി ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ് 109 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 108 പോയിന്റുണ്ട്. 94 പോയിന്റുള്ള പാക്കിസ്ഥാനാണ് അഞ്ചാം സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ ബംഗ്ലാദേശ് ഒമ്പതാമതും സിംബാബ് വേ…

Read More