ഐ.എസ്.എൽ: പുതിയ സീസണിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
ഈ മാസം പത്തൊമ്പതിന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണ്ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനെ പ്രഖ്യാപിച്ചു. പ്രതിരോധ നിര താരം ജെസൽ കാർനെയ്‌റോ ആണ് പുതിയ ക്യാപ്റ്റൻ. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹൻ ബഗാനെ നേരിടും. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം. നിലവിൽ ഗോവയിൽ പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം. ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന, പുതിയ സീസണിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.റിസർവ് ടീമിൽ നിന്ന് സച്ചിൻ സുരേഷ്,…