കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചിക്കൻ റോൾ കുട്ടി കഴിച്ചിരുന്നു. ഇതിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം. ഇതേ സാധനം കഴിച്ച പത്തിലധികം പേർ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.