നിയുക്ത മന്ത്രി വി അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.
രക്ത സമ്മർദ്ദത്തിൽ വർധനവുള്ളതിനാൽ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അബ്ദുറഹ്മാൻ. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് പാർട്ടിവൃത്തങ്ഹൾ അറിയിച്ചു.