കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി സ്വകാര്യ സ്ഥാപനവും

 

പേരാമ്പ്ര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച് നാഥാ പുരത്തെ സ്വകാര്യ സ്ഥാപനം. കോവിഡ് പ്രതിരോത കുത്തിവെപ്പ് നടത്തിയവർക്കും, ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക പരിഗണന നൽകിയാണ് ഇവരുടെ പ്രവർത്തനം വേറിട്ടു നിൽക്കുന്നത്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ബെർഗർ ലോഞ്ച് ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റിലാണ് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് വാക്‌സിനെടുത്തവർക്കും ”ബൈ വൺ ഗെറ്റ് വൺ” ഫ്രീ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമാകെയും ഭീതി പരത്തിക്കൊണ്ടും, ജീവഹാനി വരുത്തിയും കോവിഡ് 19 വൈറസ് നാശങ്ങൾ വിതയ്ക്കുമ്പോൾ പൊതുജനം കൂടുതൽ ശ്രദ്ധാലുക്കളായിരിക്കേണ്ടതുണ്ട്.

മറ്റുലാഭങ്ങൾക്കപ്പുറം പൊതുജനങ്ങളിൽ ജാഗ്രതയും, സർക്കാർ നിദ്ദേശിക്കുന്ന കാര്യങ്ങളും കൃത്യമായി ചെയ്യേണ്ടുന്നതും അനിവാര്യമാണ്. ആ സന്ദേശം കൈമാറുകയും അതിന് പ്രോത്സാഹനം നൽകുകയും, ജീവൻ പണയപ്പെടുത്തിയും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ആദരവ് പ്രകടിപ്പിക്കുകയുമാണ് ഇത് കൊണ്ട് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ബെർഗർ ലോഞ്ച് മാനേജ്‌മെന്റ് പറയുകയുണ്ടായി. ഈ മാസം 15 മുതൽ ഒരാഴ്ചത്തേക്കാണ് ഈയൊരാനുകൂല്യം ലഭ്യമാകുക.