കോവിഡ് പരിശോധന (RTPCR) കേന്ദ്രം വയനാട് കല്ലൂർ 67ൽ പ്രവർത്തനമാരംഭിച്ചു. സ്വകാര്യ ആവശ്യത്തിന് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക് ഇവിടെ നിന്ന് ചുരുങ്ങിയ ചിലവിൽ പരിശോധനകൾ നടത്താവുന്നതാണ്
ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കല്ലൂർ 67ൽ കോവിഡ് പരിശോധന (RTPCR) കേന്ദ്രം പ്രവർത്തനമാരംഭിച്ചു.അന്യ സംസഥാന യാത്രക്കാർക്കും മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കും കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭ്യമാക്കാനാണ് കല്ലൂർ 67ൽ RTPCR പരിശോധന കൂടി ആരംഭിച്ചത്.
രാവിലെ 10മുതൽ വൈകീട്ട് 4മണി വരെ ആന്റിജൻ ടെസ്റ്റും,ഉച്ചക്ക് 12 മണിവരെ RTPCR ടെസ്റ്റും ഇവിടെ നിന്ന് നടത്താവുന്നതാണ്. ആന്റിജൻ ടെസ്റ്റിന് 300രൂപയും, RTPCR ടെസ്റ്റിന് 448രൂപയുമാണ് ഈടാക്കുന്നത്. ആന്റിജൻ ടെസ്റ്റ് ഫലം അര മണിക്കൂറുകൊണ്ടും, RTPCR ഫലം 12 മണിക്കൂർ മുതൽ 48മണിക്കൂറു വരെയുള്ള സമയത്തും ലഭ്യമാകും. കൂടുതൽ പരിശോധനകൾ ഉണ്ടങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7736919799