പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വിഭജനം ഉണ്ടാക്കുന്നതിന് കൊണ്ടുവന്ന നിയമമാണെന്നും അതൊരിക്കലും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ പൗരത്വനിയമത്തെ തുറന്നെതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ”പൗരത്വഭേദഗതി നിയമം രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിനാണ് കൊണ്ടുവന്നത്. അത് ജനങ്ങളില്‍ ഭയം ജനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. രാജ്യത്ത് തലമുറകളായി താമസിച്ചുവരുന്നവര്‍ക്ക് ഇവിടെ താമസിക്കാന്‍ അവകാശമില്ലെന്നാണ് നിയമം പറയുന്നത്. പൗരത്വനിയമം പാസ്സാക്കിയപ്പോള്‍ എല്‍ഡിഎഫിന് അത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുന്നതില്‍ ഒരു സംശയവുമുണ്ടായില്ല”-…

Read More

ടൂറിസ്സം മേഖലയായ അമ്പലവയലിൽ കഴിഞ്ഞ പത്ത് വർഷമായി വികസനങ്ങൾ നടപ്പിലാക്കാതെ വിനോദസഞ്ചാര മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐ സി ബാലകൃഷ്ണൻ എം എൽ എ സ്വീകരിച്ചതെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു

ടൂറിസ്സം മേഖലയായ അമ്പലവയലിൽ കഴിഞ്ഞ പത്ത് വർഷമായി വികസനങ്ങൾ നടപ്പിലാക്കാതെ വിനോദസഞ്ചാര മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐ സി ബാലകൃഷ്ണൻ എം എൽ എ സ്വീകരിച്ചതെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു. ടൂറിസ്സം മേഖലയായ അമ്പലവയലിൽ കഴിഞ്ഞ പത്ത് വർഷമായി വികസനങ്ങൾ നടപ്പിലാക്കാതെ വിനോദസഞ്ചാര മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐ സി ബാലകൃഷ്ണൻ എം എൽ എ സ്വീകരിച്ചതെന്ന് എൽ ഡി എ എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു….

Read More

‘ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം, അതാണ് കടയ്ക്കല്‍ ചന്ദ്രന്‍’; മമ്മൂട്ടിയുടെ വണ്ണിന് ഗംഭീര പ്രതികരണങ്ങള്‍, വീഡിയോ

മമ്മൂട്ടി ‘വണ്ണി’ന് തിയേറ്ററില്‍ ഗംഭീര സ്വീകരണം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ”ജനാധിപത്യ രാഷ്ട്രത്തിലെ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം, അതാണ് കടയ്ക്കല്‍ ചന്ദ്രന്‍” എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. ”നാടിന് വേണ്ടത് ഇതു പോലൊരു മുഖ്യമന്ത്രി”, ”നിലവിലെ രാഷ്ട്രീയത്തെ കുറിച്ചാണ് പറയുന്നത്” എന്നിങ്ങനെയാണ് ചിലരുടെ അഭിപ്രായങ്ങള്‍. കൂടാതെ മമ്മൂട്ടിയും ജോജു ജോര്‍ജും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ചും പ്രതിപക്ഷ നേതാവായി വേഷമിട്ട മുരളി ഗോപിയുടെ മികച്ച പ്രകടനത്തെയും ആരാധകര്‍ ഏറ്റെടുത്തു. മമ്മൂക്കയും ജോജുവും തമ്മിലുള്ള കെമിസ്ട്രി ഭയങ്കര…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കല്‍പ്പറ്റ സെക്ഷനിലെ* എടഗുനി, പുഴമുടി, അപ്പണവയല്‍, വാവാടി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും. കമ്പളക്കാട് സെക്ഷനിലെ* പച്ചിലക്കാട്, ജീവന ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും. പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ചെറ്റപ്പാലം, കൂനൻ തേങ്ക്, ബാങ്ക് കവല, വിമലാമേരി, കുളത്തൂർ, സെന്റ് ജോർജ്, ചില്ലിങ്ങ് പ്ലാന്റ്, ആനപ്പാറ എന്നിവിടങ്ങളിൽ നാളെ…

Read More

ഇതൊരു പ്രചോദനമാകട്ടെ!

ഇതൊരു പ്രചോദനമാകട്ടെ! ഏകദേശം ഒമ്പത് വര്‍ഷം മുമ്പാണ് ഒരു യുവതി എന്റെ ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയത്. ക്ലാസിന്റെ ഭാഗമായി ചില ആക്റ്റിവിറ്റികളും ഗെയിമുകളുമൊക്കെ ഉണ്ടാകാറുണ്ട്. ഒന്നിലും താല്‍പ്പര്യമില്ലാതെ മാറിനില്‍ക്കുന്നത് കണ്ടാണ് ഞാന്‍ അവരെ ശ്രദ്ധിച്ചത്. ഉച്ചഭക്ഷണത്തിന്റെ സമയത്ത് ആ പെണ്‍കുട്ടി എന്റെ അടുത്തേക്ക് വന്നു. മുഖത്ത് നിരാശാഭാവം. തനിക്ക് ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാരണം ചോദിച്ചു. അവര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ്. ഭര്‍ത്താവ് ഒരു ബിസിനസുകാരനാണ്. അയാള്‍ക്ക് തന്റെ ഓഫീസിലെ പെണ്‍കുട്ടിയോട് അതിരുകവിഞ്ഞ അടുപ്പം. എത്ര…

Read More

തിരിച്ചടിച്ച് ഇംഗ്ലണ്ട്: ഓപണർമാർക്ക് അർധ സെഞ്ച്വറി, ഒരു വിക്കറ്റ് വീണു

പൂനെയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ സ്‌കോർ പിന്തുടരുന്ന ഇംഗ്ലണ്ട് മികച്ച നിലയിൽ മത്സരം 24 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. 26 ഓവറിൽ 173 റൺസ് കൂടിയാണ് ഇംഗ്ലണ്ടിന് വിജയലക്ഷ്യത്തിലേക്ക് വേണ്ടത്. ഇംഗ്ലണ്ടിനായി രണ്ട് ഓപണർമാരും അർധ സെഞ്ച്വറി തികച്ചു. 52 പന്തിൽ 55 റൺസ് നേടിയ ജേസൺ റോയിയാണ് പുറത്തായത്. 68 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം 73 റൺസെടുത്ത ബെയിർസ്‌റ്റോയും 31…

Read More

ഉത്സവ കാലത്ത് കൊവിഡ് വ്യാപനം തടയാൻ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ഉത്സവ കാലത്ത് കൊവിഡ് വ്യാപനം തടയാൻ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്തയച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നടപടി. ഹോളി, ഈസ്റ്റർ, ഈദുൽ ഫിത്തർ ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പറയുന്നു. മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കത്തിൽ…

Read More

മുതിര്‍ന്ന നാടക പ്രവര്‍ത്തകനും സിനിമാനടനുമായ പി.സി. സോമന്‍ അന്തരിച്ചു

മുതിര്‍ന്ന നാടക പ്രവര്‍ത്തകനും സിനിമാനടനുമായ പി.സി. സോമന്‍ അന്തരിച്ചു. എണ്‍പത്തിയൊന്നു വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. അമച്വര്‍ നാടകങ്ങളിലൂടെ കലാരംഗത്ത് കടന്ന പി.സി സോമന്‍ മികച്ച സംഘാടകനുമായിരുന്നു. അടൂര്‍ഗോപാലകൃഷ്ണന്റെ ആദ്യചിത്രമായ സ്വയംവരം മുതല്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിധേയന്‍, മതിലുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു. അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.സി. സുകുമാരന്‍ നായരുടെ സഹോദരനാണ്.

Read More

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു. അപ്പർ ഈജിപ്തിലെ സൊഹാഗ് ഗവർണറേറ്റിലെ തഹ്തയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെ തുടർന്ന് സിഗ്നൽ പ്രവർത്തിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. നിരവധി ബോഗികൾ തല കീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.  

Read More

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന നിയമത്തെ ചോദ്യം ചെയ്ത ഹർജി; കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന കേന്ദ്രനിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. സമാനഹർജികൾക്കൊപ്പം പരിഗണിക്കാനും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ വാദം. ബലപ്രയോഗത്തിലൂടെ കയ്യേറിയ ആരാധനാലയങ്ങൾ നിയമപോരാട്ടത്തിലൂടെ തിരികെ നേടാൻ നിയമം തടസം നിൽക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Read More