ഉത്സവ കാലത്ത് കൊവിഡ് വ്യാപനം തടയാൻ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്തയച്ചു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നടപടി. ഹോളി, ഈസ്റ്റർ, ഈദുൽ ഫിത്തർ ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പറയുന്നു. മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.