സ്വർണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെ തുടർന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ നിയോഗിച്ചിരുന്ന കേന്ദ്രസേനയെ പിൻവലിച്ചു. സിആർപിഎഫിനെ ആയിരുന്നു കസ്റ്റംസ് ഓഫീസ് സുരക്ഷക്കായി നിയോഗിച്ചിരുന്നത്. ഇനി മുതൽ പോലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിർദേശം
കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പ്രതികൾക്കും വധഭീഷണിയുണ്ടെന്ന് ഐബി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ സഹായം തേടിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു. അല്ലെങ്കിൽ പണം നൽകി സിഐഎസ്എഫിനെ ഉപയോഗിക്കാമെന്നും കേന്ദ്രം നൽകിയ കത്തിൽ പറയുന്നു
അതേസമയം കേന്ദ്ര നിലപാടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സുരക്ഷ ആവശ്യപ്പെട്ട് കസ്റ്റംസ് കമ്മീഷണർ കേന്ദ്രത്തിന് വീണ്ടും കത്തയിച്ചിട്ടുണ്ട്.