ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കർശന സുരക്ഷയൊരുക്കി പോലീസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പോലീസ് സംഘം സ്ഥിതി ചെയ്യുന്നുണ്ട്. ഡിസിസി ഓഫീസിൽ നടക്കുന്ന പരിപാടിയിൽ സുധാകരൻ പങ്കെടുക്കുന്നുണ്ട്
ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മലപ്പുറത്ത് സുധാകരൻ പങ്കെടുത്ത മേഖലാ കൺവെൻഷനിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെയാണ് സുരക്ഷാ പേടിയിൽ സുധാകരന് പോലീസ് കാവൽ ഏർപ്പെടുത്തിയത്.