യൂത്ത് കോൺഗ്രസ്-കെ എസ് യു അക്രമികൾ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി. സിപിഎം നേതാക്കളായ എംഎം മണി, കെ ജെ തോമസ്, കെ കെ ജയചന്ദ്രൻ, സി വി വർഗീസ്, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് ധീരജിന്റെ മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു
ആശുപത്രിയിൽ നിന്നും മൃതദേഹം ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. നിരവധി പേരാണ് ധീരജിന് വിട നൽകാനായി എത്തിയത്. ഇതിന് ശേഷം എൻജിനീയറിംഗ് കോളജിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ജന്മദേശമായ കണ്ണൂരിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും