അന്തരിച്ച എംഎൽഎ പിടി തോമസിന്റെ മൃതദേഹം വെല്ലൂരിൽ നിന്ന് പുലർച്ചെയോടെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇപ്പോൽ വിലാപയാത്രയായി തൊടുപുഴയിലേക്ക് കൊണ്ടുപോകുകയാണ്. നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാനായി വീട്ടിലും വഴിയോരത്തുമായി എത്തിയത്
ജില്ലാ കലക്ടറും ഇടുക്കി എംപി ഡീൻ കുര്യാക്കോസും ചേർന്ന് വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച മൃതേദഹം സംസ്ഥാന എതിർത്തിയിൽ വെച്ച് ഏറ്റുവാങ്ങി. പുലർച്ചെ 2.45ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപുമാർ പിടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു
തൊടുപുഴയിൽ രാജീവ് ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് എറണാകുളം ഡിസിസി ഓഫീസിൽ എത്തിച്ച ശേഷം എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിന് വെക്കും. വൈകുന്നേരം അഞ്ചരക്ക് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം രവിപുരം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.