മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തി ഷാരൂഖ് ഖാൻ

മുംബൈ: മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മകന്‍ ആര്യന്‍ ഖാന്‍റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റും ജയിൽവാസവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും കാരണം ദീർഘകാലമായി അവധിയിലായിരുന്നു ഷാരൂഖ് ഖാൻ. ഈ ദിവസങ്ങളിൽ മകന്‍റെ കേസിന്‍റെ കാര്യങ്ങളും മാനസികാരോഗ്യം തിരിച്ചുപിടിക്കുന്നതിനുള്ള വഴികളും മാത്രമായിരുന്നു കിങ് ഖാൻ ശ്രദ്ധിച്ചിരുന്നത്. ഇപ്പോഴിതാ ഷൂട്ടിം​ഗ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ്. ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആറ്റ്‌ലിയുടെ പേരിടാത്ത ചിത്രത്തിലും ഷാരൂഖ്…

Read More

കൊവിഡ്: ചൈനീസ് നഗരത്തിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യവസ്തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ ഒരുവീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമൊള്ളൂ. വ്യാഴാഴ്ച അർദ്ധരാത്രി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. എന്നുവരെയാണ് നിയന്ത്രണങ്ങൾ എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദീർഘദൂര ബസ് സ്റ്റേഷനുകൾ ഇതിനകം അടച്ചു. നഗരത്തിലേക്കുള്ള റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സിയാൻ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.അത്യാവശ്യമല്ലാത്ത ബിസിനസുകളും അടച്ചുപൂട്ടി. പ്രാദേശിക…

Read More

മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇതാ നാല് സിമ്പിൾ ടിപ്സ്

  മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു വന്നുപോയാലും അവശേഷിപ്പിക്കുന്ന പാടുകൾ മുഖത്ത് ഏറെ കാലം കാണും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ അകറ്റാൻ വ്യത്യസ്ത ക്രീമുകൾ പലതും വാങ്ങി പരീക്ഷിച്ചു നോക്കുന്നവരാണ് അധികവും. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാം… ഒന്ന്… വെളിച്ചെണ്ണയ്ക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുഖക്കുരു ഉൾപ്പെടെയുള്ള എല്ലാത്തരം ചർമ്മ അവസ്ഥകൾക്കും പരിഹാരം കാണാൻ കഴിയും. ഇത് പൂർണ്ണമായും വിറ്റാമിൻ കെ, ഇ എന്നിവയാൽ…

Read More

അമൽ നീരദ്-മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ’ത്തിന്റെ ലോകറിലീസ് 2022 ഫെബ്രുവരി 24ന്

‘ബിഗ് ബി’ പുറത്തിറങ്ങി 14 വർഷത്തിനുശേഷം എത്തുന്ന അമൽ നീരദ്-മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ’ത്തിന്റെ ലോകറിലീസ് 2022 ഫെബ്രുവരി 24ന്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പ്രഖ്യാപനം. ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാൽ’ കോവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നതോടെയാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാൻ അമൽ നീരദ് തീരുമാനിച്ചത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ‘ഭീഷ്മ വർധൻ’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ തബു, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി,…

Read More

കാസർകോട് പാണത്തൂരിൽ തടി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

  കാസർകോട് പാണത്തൂരിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് നാല് പേർ മരിച്ചു. വലിയ വളവിൽ മുന്നോട്ടുനീങ്ങാൻ കഴിയാതെ ലോറി നിൽക്കുകയും സമീപത്തെ വീടിന്റെ ഷീറ്റുകൾ തകർത്ത് കനാലിലേക്ക് മറിയുകയുമായിരുന്നു. ഒമ്പത് പേരാണ് ലോറിയിലുണ്ടായിരുന്നത്. കുണ്ടൂപ്പള്ളി സ്വദേശികളാണ് ലോറിയിലുണ്ടായിരുന്നത്. ലോറി മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇതിനടിയിൽപ്പെടുകയായിരുന്നു. എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് പേർ മരിച്ചു. കെ എൻ മോഹനൻ(40), രംഗപ്പൂ എന്ന സുന്ദരൻ(47), നാരായണൻ(53), കെ ബാബു എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ…

Read More

പിടി തോമസിന് യാത്ര നൽകി രാഷ്ട്രീയ കേരളം; സംസ്‌കാര ചടങ്ങുകൾ രവിപുരം ശ്മശാനത്തിൽ

  പി ടി തോമസ് എംഎൽഎക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. ആയിരക്കണക്കിനാളുകളാണ് പി ടി തോമസിന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. പിടി തോമസ് ആവശ്യപ്പെട്ടിരുന്നതുപോലെ മതചടങ്ങുകളൊക്കെ ഒവിവാക്കി ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര വൈകുന്നേരം അഞ്ച് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പൊതുദർശനം നീണ്ടുപോകുകയായിരുന്നു. പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെ പൂർണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ…

Read More

കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം; ആളപായമില്ല

  കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ റിക്ടർ സ്‌കൈയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചിക്‌ബെല്ലാപൂരിൽ കഴിഞ്ഞ ദിവസവും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Read More

ഒമിക്രോൺ വ്യാപനം: ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി

  ഒമിക്രോൺ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഇതുവരെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് രോഗം. അതിനാൽ ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം പ്രായമായവർ, കുട്ടികൾ, രോഗബാധിതർ എന്നിവർ ഏറെ ശ്രദ്ധിക്കണം. ഒമിക്രോൺ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മാസ്‌കുകൾ. അതിനാൽ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങുകളിലോ പങ്കെടുക്കുമ്പോൾ എൻ 95 മാസ്‌കുകൾ ധരിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കുകയോ…

Read More

വയനാട് ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 6.01

  വയനാട് ജില്ലയില്‍ ഇന്ന് (23.12.21) 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.01 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134981 ആയി. 133373 പേര്‍ രോഗമുക്തരായി. നിലവില്‍ 843 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 780 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കൊവിഡ്, 54 മരണം; 3427 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2514 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂർ 192, കണ്ണൂർ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട് 66, ഇടുക്കി 65, കാസർഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More