കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് കൊണ്ടുപോയി. അർജുന്റെ അഴീക്കോട്ടെ വീട്ടിലടക്കം കസ്റ്റംസ് സംഘം തെളിവെടുപ്പ് നടത്തും. പുലർച്ചെ മൂന്നരയോടെയാണ് കസ്റ്റംസ് കണ്ണൂരിലേക്ക് തിരിച്ചത്
ഈ മാസം 6 വരെയാണ് അർജുനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടത്. ഇതിന് മുമ്പായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അർജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്.