കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ സംഘത്തലവൻ കണ്ണൂരിലെ അർജുൻ ആയങ്കിക്ക് കസ്റ്റംസിന്റെ നോട്ടീസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷഫീഖിന്റെ കൂട്ടാളിയാണ് അർജുനെന്ന് കസ്റ്റംസ് സംശയിക്കുന്നു. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം അപേക്ഷ നൽകും. പത്ത് ദിവസത്തേക്കാണ് ഷഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുക.
നാല് വർഷത്തോളം സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായി അർജുൻ പ്രവർത്തിക്കുന്നുണ്ട്. കോടികളുടെ സ്വർണം ഇയാൾ ഇതിനോടകം പിടിച്ചുപറിച്ചതായാണ് വിവരം വരുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം അർജുൻ ആയങ്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടുണ്ട്.