സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകര്‍ മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണം: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും തങ്ങളുടെ മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. തിരുവനന്തപുരം പട്ടം ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് ലാബിന്റെയും സ്‌കൂള്‍ വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുപയോഗിച്ച് പൂര്‍ത്തിയാക്കിയ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി,…

Read More

ഡെൽറ്റ പ്ലസ് വൈറസ് ബാധ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ; ഇതുവരെ 50 പേർക്ക് സ്ഥിരീകരിച്ചു

രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് വ്യാപനവും. ഇതുവരെ 50 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലായി ഉള്ളത്. ഡൽഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസിന്റെ 50 ശതമാനത്തലധികവും.  

Read More

ഗര്‍ഭാവസ്ഥയില്‍ ഓരോ സ്ത്രീക്കും വേണ്ടത് ഈ പോഷകങ്ങള്‍

ഓരോ വ്യക്തിക്കും ആരോഗ്യത്തോടെയിരിക്കാന്‍ സമീകൃതാഹാരം അത്യാവശ്യമാണ്. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്. സാധാരണയായി, ആളുകള്‍ കരുതുന്നത് ഗര്‍ഭിണിയായ സ്ത്രീ രണ്ടുപേരുടെ ഭക്ഷണം കഴിക്കേണ്ടതുണ്ടെന്നാണ്. ശാസ്ത്രീയ വസ്തുതകളില്‍പ്രകാരം ഗര്‍ഭിണികള്‍ക്ക് ഗര്‍ഭിണിയല്ലാത്ത സ്ത്രീയെക്കാള്‍ 300 കിലോ കലോറി ആവശ്യമാണ്. അവരുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ (65 ഗ്രാം), ഇരുമ്പ് (27 മി.ഗ്രാം/ പ്രതിദിനം), ഫോളേറ്റ്, കാല്‍സ്യം, അയോഡിന്‍, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 6 തുടങ്ങി നിരവധി പോഷകങ്ങളും അടങ്ങിയിരിക്കണം. ആരോഗ്യമുള്ള ഒരു…

Read More

കാന്‍സറിനെ തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്ത സ്ത്രീ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ രണ്ട് വര്‍ഷം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്‍കി

  കൊച്ചി: അണ്ഡാശയത്തില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭര്‍ത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്‌നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയങ്ങള്‍ നീക്കം ചെയ്യേണ്ടി വരുമെന്ന് രേഷ്മയെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അവരത് ഉറപ്പിച്ചു. എന്നാല്‍ ഇവരുടെ ആഗ്രഹം അറിഞ്ഞ ഡോക്ടര്‍മാര്‍  അതിനൊരു പ്രതിവിധി നിര്‍ദ്ദേശിച്ചു. അങ്ങനെ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച രേഷ്മ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ  രണ്ട് വര്‍ഷത്തിന്…

Read More

അനറ്റിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; ഭക്ഷ്യക്കിറ്റില്‍ ഇനി മധുരപലഹാരങ്ങളും

പത്തനംതിട്ട പെരിങ്ങനാട് സ്വദേശിയായ അനറ്റ് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റില്‍ ഇനി മുതല്‍ മധുരപലഹാരങ്ങളും ഉള്‍പ്പെടുത്തും. പത്തനംതിട്ട പെരിങ്ങനാട് സ്വദേശിയായ അനറ്റ് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇനി മുതല്‍ കിറ്റില്‍ മധുരപലഹാരങ്ങളും ഉണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അനറ്റിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഭക്ഷ്യക്കിറ്റില്‍ പലഹാരവും ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് അനറ്റ് മുഖ്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കിറ്റില്‍ പലഹാരവും…

Read More

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പനമരം കരിമ്പക്കുന്നു വാര്‍ഡ് 11 ല്‍ ജൂണ്‍ 24 വരെ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി, ബത്തേരി ടി.വി.എസ് ഷോറൂമില്‍ ജൂണ്‍ 21 വരെ ജോലി ചെയ്ത വ്യക്തി, പൊഴുതന പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ജൂണ്‍ 23 വരെ തൊഴിലുറപ്പു ജോലിയില്‍ ഉണ്ടായിരുന്ന വ്യക്തി എന്നിവര്‍ പോസിറ്റീവാണ്. നടുവീട്ടില്‍ കോളനി വാര്‍ഡ് 20 ല്‍ ജൂണ്‍ 16 നു നടന്ന വിവാഹത്തില്‍…

Read More

ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; കാണാതായ സ്ത്രീകളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായ ആര്യയുടെ (23) മൃതദേഹം നേരത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് ലഭിച്ചിരുന്നു. കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. രേഷ്മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയാണ് ആര്യ. ഇവരുടെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്നാണ് പരിസരത്ത് പോലിസ് പരിശോധന നടത്തിയത്. കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത്…

Read More

നേതൃമാറ്റത്തിന് മുമ്പ് കൂടിയാലോചനകൾ വേണമായിരുന്നു; രാഹുലിനോട് അതൃപ്തി വ്യക്തമാക്കി ഉമ്മൻ ചാണ്ടി

  പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തെരഞ്ഞെടുത്ത രീതിയിൽ തനിക്കുള്ള അതൃപ്തി രാഹുൽ ഗാന്ധിയെ അറിയിച്ച് ഉമ്മൻ ചാണ്ടി. നേതൃമാറ്റത്തിൽ കൂടിയാലോചനകൾ നടത്താമായിരുന്നു. തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു രാഹുൽ ഗാന്ധിയുമായി ഇരുപത് മിനിറ്റ് നേരമാണ് ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയത്. നേതൃമാറ്റത്തിന് ചുമതലയേൽപ്പിച്ച നേതാക്കളോട് വിയോജിപ്പില്ല. എന്നാൽ അതുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങളുടെ രീതിയിലാണ് വിയോജിപ്പെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു നേതൃമാറ്റത്തിൽ ഉമ്മൻ ചാണ്ടിയുടെ അതൃപ്തി മാറ്റുന്നതിനായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ചക്ക്…

Read More

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞില്ല’; കൊല്ലത്ത് ആറ്റില്‍ചാടി മരിച്ച ആര്യയുടെ ആത്മഹത്യാകുറിപ്പ്

കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രേഷ്മയ്‌ക്കെതിരേ ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ് പോലിസ് കണ്ടെടുത്തു.’രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പോലിസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ല’- ആത്മഹത്യാ കുറിപ്പില്‍ ആര്യ എഴുതി.അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. രേഷ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ആളാണ് ഭര്‍ത്തൃസഹോദരന്റെ…

Read More

ദുരഭിമാന കൊല: ഡൽഹിയിൽ യുവാവിനെ വെടിവെച്ചു കൊന്നു, ഭാര്യക്ക് ഗുരുതര പരുക്ക്

  ഡൽഹിയിൽ 23കാരനെ വെടിവെച്ചു കൊലപ്പെടുത്തി. ആക്രമണത്തിൽ ഇയാളുടെ ഭാര്യക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ദ്വാരക അംബർഹൈ ഗ്രാമത്തിലാണ് സംഭവം. ഒളിച്ചോടി വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. ദുരഭിമാനക്കൊല എന്നാണ് റിപ്പോർട്ടുകൾ ഹരിയാന സോനിപ്പത്ത് സ്വദേശി വിനയ് ദാഹിയ, ഭാര്യ കിരൺ ദാഹിയ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെടിയേറ്റ വിനയ് ദാഹിയ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. അഞ്ച് ബുള്ളറ്റുകൾ ഇയാളുടെ ശരീരത്തിൽ നിന്ന് കണ്ടെത്തി. കിരണും വെടിയേറ്റു. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Read More