പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തെരഞ്ഞെടുത്ത രീതിയിൽ തനിക്കുള്ള അതൃപ്തി രാഹുൽ ഗാന്ധിയെ അറിയിച്ച് ഉമ്മൻ ചാണ്ടി. നേതൃമാറ്റത്തിൽ കൂടിയാലോചനകൾ നടത്താമായിരുന്നു. തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
രാഹുൽ ഗാന്ധിയുമായി ഇരുപത് മിനിറ്റ് നേരമാണ് ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയത്. നേതൃമാറ്റത്തിന് ചുമതലയേൽപ്പിച്ച നേതാക്കളോട് വിയോജിപ്പില്ല. എന്നാൽ അതുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങളുടെ രീതിയിലാണ് വിയോജിപ്പെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
നേതൃമാറ്റത്തിൽ ഉമ്മൻ ചാണ്ടിയുടെ അതൃപ്തി മാറ്റുന്നതിനായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ചക്ക് തയ്യാറായത്. ഉമ്മൻ ചാണ്ടിയെ രാഹുൽ ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. നേരത്തെ ചെന്നിത്തലയുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.