രാഹുൽ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും

 

രാഹുൽ ഗാന്ധിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തെരഞ്ഞെടുത്ത രീതികൾ അടക്കം ഹൈക്കമാൻഡ് തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച

നേരത്തെ രമേശ് ചെന്നിത്തലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ തങ്ങളുടെ അഭിപ്രായം പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിക്കും. കെപിസിസി പുനഃസംഘടന നടക്കുമ്പോൾ നേതാക്കൾ തഴയപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടേക്കും.