രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇന്നലത്തെ അപേക്ഷിച്ച് നാലായിരത്തോളം കേസുകളുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. രാജ്യത്ത് ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,00,82,778 ആയി ഉയർന്നു
1321 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 3,91,981 ആയി. 68,885 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടുകയും ചെയ്തു. ഇതിനോടകം 2,90,63,740 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്.
നിലവിൽ 6,27,057 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2.91 ശതമാനമാണ് രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്