രാജ്യത്ത് തുടർച്ചയായാ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് നാല് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതിനോടകം 2,92,74,823 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
3403 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 1,34,580 പേർ രോഗമുക്തരായി. ഇതിനോടകം 2,77,90,073 പേരാണ് രോഗമുക്തി നേടിയത്. 3,63,079 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു
നിലവിൽ 11,21,671 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 24.60 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.