രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 312 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു
കൊവിഡ് ബാധിച്ച് ഇതിനോടകം 1,61,552 പേരാണ് രാജ്യത്ത് മരിച്ചത്. നിലവിൽ 4,86,310 പേർ ചികിത്സയിൽ തുടരുന്നു. 1.13 കോടി ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്.