ഒരിടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുടെ 28,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,43,87,34 ആയി ഉയർന്നു
ഈ വർഷം രാജ്യത്ത് സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന് പ്രതിദിന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. 188 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
1,59,044 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,34, 406 പേരാണ് ചികിത്സയിൽ കഴിയുന്നത്. 11,04,52,84 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം മൂന്നര കോടിയാളുകൾ രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു