രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് ശേഷം പ്രതിദിന വർധനവ് വീണ്ടും നാൽപതിനായിരത്തിൽ താഴെ എത്തി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 85,91,731 ആണ്
ഒരു ദിവസത്തിനിടെ 448 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,27, 059 കൊവിഡ് മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 42,033 പേർ ഇന്നലെ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 79,59,406 ആയി
നിലവിൽ 5,05,265 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 4408 പേരുടെ കുറവ് രേഖപ്പെടുത്തി.