രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷത്തിലേക്ക് എത്തുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 36,91,167 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മുക്കാൽ ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് ദിനംപ്രതി കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ നിന്ന് അൽപ്പം കുറവ് കഴിഞ്ഞ ഒരു ദിവസത്തിനിടെയുണ്ടായി എന്നത് ആശ്വാസകരമാണ്
24 മണിക്കൂറിനിടെ 819 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 7,85,996 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 28, 39,883 പേർ രോഗമുക്തി നേടി. 65,288 പേർ ഇതിനോടകം രോഗം ബാധിച്ച് മരിച്ചു