മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബംഗ്ലാദേശിൽ ബുധനാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. പ്രണാബ് മുഖർജിയോടുള്ള ബഹുമാനാർഥമാണ് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചത്. ദേശീയ പതാക ബുധനാഴ്ച താഴ്ത്തിക്കെട്ടും.
2013ൽ ബംഗ്ലാദേശി മുക്തി ജുദ്ദോ സൊമ്മാനൊന പുരസ്‌കാരം നൽകി പ്രണാബ് മുഖർജിയെ ബംഗ്ലാദേശ് ആദരിച്ചിരുന്നു. പ്രണാബ് ബംഗ്ലാദേശിന്റെ യഥാർഥ സുഹൃത്തായിരുന്നുവെന്നും രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നുവെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും ആദരണീയനായ നേതാവെന്നാണ് ഷെയ്ഖ് ഹസീന പ്രണാബിനെ വിശേഷിപ്പിച്ചത്.