മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ചെന്നിത്തല ഇന്നലെ ഉച്ചയോടെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. ഉച്ചയോടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിലുള്ള അതൃപ്തി ചെന്നിത്തല തുറന്നുപറഞ്ഞ സാഹചര്യത്തിലാണ് കൂടിക്കാഴ്ച
വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ സാഹചര്യം രാഹുൽ വിശദീകരിക്കും. ചെന്നിത്തലക്ക് പുതിയ ചുമതലകൾ നൽകുന്ന കാര്യത്തിലും കൂടിക്കാഴ്ചയിൽ തീരുമാനമായേക്കും.