ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25കാരനാണ് മരിച്ചത്.
അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. മീൻ കറിയെ ചൊല്ലി തർക്കമുണ്ടാകുകയും ശ്രീജിത്ത് ചില്ലു കൊണ്ടുള്ള തീൻ മേശ തല്ലി തകർക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന ഹോട്ടൽ പോലീസ് പൂട്ടിച്ചു