അമ്മയുടെ ഫോൺ വാങ്ങി ഓൺലൈൻ ഗെയിം കളി: അക്കൗണ്ടിൽ നിന്നും നഷ്ടമായത് മൂന്ന് ലക്ഷം രൂപ

കൊച്ചി: ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഷ്ടപ്പെടുത്തിയത് രക്ഷിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന മൂന്നു ലക്ഷത്തോളം രൂപ. ആലുവയിലാണ് സംഭവം. വിദ്യാർത്ഥിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എസ്.പിയുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ‘ഫ്രീ ഫയർ’ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗെയിം ലഹരിയായ വിദ്യാർഥി,…

Read More

കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന നിലയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന നിലയിൽ. കാട്ടിലങ്ങാടി വെള്ളാറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62) യാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീടിൻ്റെ വരാന്തയിലാണ് മരിച്ചു കിടക്കുന്നതായി അയൽവാസികൾ കണ്ടത്.ഇവർ ഒറ്റക്കാണ് താമസം. നേരത്തെ ഉമ്മയും കൂടെയുണ്ടായിരുന്നു.ഉമ്മ മരിച്ച ശേഷം ഇവർ ഒറ്റക്കായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്യേഷണം തുടങ്ങി.  

Read More

കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

  മലപ്പുറം നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടത്തിയത്. ആനക്കുട്ടിക്ക് ഒരാഴ്ച്ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്.      

Read More

എം ബി റ്റി-നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പിന്തുണയോടെ ആരംഭിച്ച പദ്ധതി നന്മ ഡോക്ടർസ് ഡെസ്ക് ഒട്ടേറെ പേർക്ക് ആശ്വാസമാകുന്നു

  കൽപ്പറ്റ:‌കോവിഡ് മൂലമോ കോവിഡ് ഇതര രോഗങ്ങൾ മൂലമോ ബുദ്ധിമുട്ടുന്നവർക്കായി എം ബി റ്റി-നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പിന്തുണയോടെ ആരംഭിച്ച പദ്ധതി നന്മ ഡോക്ടർസ് ഡെസ്ക് ഒട്ടേറെ പേർക്ക് ആശ്വാസമാകുന്നു. 150 ഓളം വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി ഉറപ്പുവരുത്തുകയാണ് ഡോക്ടർസ് ഡെസ്ക്. രോഗസംബന്ധമായ നിങ്ങളുടെ ഏത് സംശയങ്ങൾക്കും 8943 27 0000 , 8943 16 0000 എന്നീ നമ്പറുകളിൽ രാവിലെ 9 മണി മുതൽ…

Read More

ദേശീയ സാമ്പിള്‍ സര്‍വേ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

തൃശൂർ: കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍വ്വേ നടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളെ മുന്‍കൂട്ടി വിവരമറിയിയ്ക്കും. വ്യാപാരസ്ഥാപനങ്ങളിലും ഫാക്ടറികളിലും നിന്ന് തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ മാത്രമാണ് വിവരം ശേഖരിക്കുന്നത്. കാറ്റഗറി സി,ഡി എന്നിവിടങ്ങളില്‍ ഉടന്‍ സര്‍വ്വേ തുടങ്ങില്ല. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന എന്യൂമറേറ്റര്‍മാര്‍ ടെലിഫോണ്‍ വിവരശേഖരണം തുടരും. കോവിഡ് പ്രതിസന്ധി മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ അസംഘടിത മേഖല, തൊഴില്‍, വിലനിലവാരം തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് നയ രൂപീകരണത്തിന്…

Read More

തന്നെ മർദ്ദിച്ചുവെന്നത് കെ സുധാകരന്റെ സ്വപ്നാടനം മാത്രം; മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നു: പിണറായി വിജയന്റെ വെളിപ്പെടുത്തൽ

തിരുവന്തപുരം: ബ്രണ്ണന്‍ കോളേജിലെ പഠനകാലത്തെ വീരകഥകൾ പങ്കുവച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ വെച്ച് പിണറായി വിജയനെ ഒറ്റ ചവിട്ടിനു താഴെയിട്ടെന്ന് മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിൽ കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് കോവിഡ് രോഗ വിശകലനത്തിനായി നടത്തിയ വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞിരിക്കുകയാണ് പിണറായി വിജയൻ. തന്നെ മർദ്ദിച്ചുവെന്നത് കെ സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നും ബ്രണ്ണൻ കോളേജിൽ അർദ്ധനഗ്നനായി നടക്കേണ്ടിവന്നത് സുധാകരനും കൂട്ടർക്കും മാത്രമാണെന്ന് പിണറായി വിജയൻ പറയുന്നു. ഇത്രയും പൊങ്ങച്ചം…

Read More

മൂന്നാം തരംഗത്തിലേക്കുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തിനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം. അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരൽ വേണ്ടെന്ന് വയ്ക്കണം. ഡെൽറ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിൻ്റെ ആവിർഭാവം തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലർത്തേണ്ട കാര്യമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Read More

ജയം തുടരാന്‍ ഇംഗ്ലണ്ട്; ആദ്യ ജയം തേടി ക്രൊയേഷ്യ ചെക് റിപ്പബ്ലിക്കിനെതിരേ

  യൂറോ കപ്പ് 2021ല്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ സ്വീഡന്‍ സ്ലൊവാക്യയേയും 9.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെയും രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് സ്‌കോട്ട്‌ലന്‍ഡിനെയും നേരിടും. ജയം തുടരാനുറച്ച് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണത്തിലാണ് ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെതിരേ ഇറങ്ങുന്നത്. മത്സരങ്ങള്‍ സോണി ചാനലില്‍ തത്സമയം കാണാനാവും.

Read More

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം: ആയിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, 35 ഓളം തസ്തികകൾ ഒഴിവാക്കാൻ ശുപാർശ

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ തലത്തിൽ പുതിയ മാറ്റങ്ങൾ. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് റിപ്പോർട്ട് കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര അഡ്മിനിസ്ടേറ്റർക്ക് കൈമാറി. വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്നു റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. അതിന്റെ ഭാഗമായി ഭാവിയിൽ നഷ്ടപ്പെടുന്നത് 35 ഓളം തസ്തികകൾ ആണ്. ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ, മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്തിക തുടങ്ങിയ ഇനി വേണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരത്തിന്‍റെ…

Read More

അര്‍ജന്റീനയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; എതിരാളി കരുത്തരായ ഉറുഗ്വേ

  കോപ്പാ അമേരിക്ക 2021ല്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. കരുത്തരായ അര്‍ജന്റീനയും ഉറുഗ്വേയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം ആവേശകരമാവും. രാവിലെ 5.30നാണ് മത്സരം. ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും നേര്‍ക്കുനേര്‍ എത്തുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ ചിലി-ബൊളീവിയയേയും നേരിടും. ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങുന്ന അര്‍ജന്റീനയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ ചിലിയോട് 1-1 സമനില വഴങ്ങിയതിനാല്‍ ഇന്ന് ജയിക്കേണ്ടത് അര്‍ജന്റീനയ്ക്ക് അനിവാര്യമാണ്. എന്നാല്‍ ഉറുഗ്വേയോട് ജയിക്കുക അര്‍ജന്റീനയ്ക്ക് എളുപ്പമല്ല. ആദ്യ മത്സരത്തിനിറങ്ങുന്ന…

Read More