കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന നിലയിൽ. കാട്ടിലങ്ങാടി വെള്ളാറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62) യാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീടിൻ്റെ വരാന്തയിലാണ് മരിച്ചു കിടക്കുന്നതായി അയൽവാസികൾ കണ്ടത്.ഇവർ ഒറ്റക്കാണ് താമസം. നേരത്തെ ഉമ്മയും കൂടെയുണ്ടായിരുന്നു.ഉമ്മ മരിച്ച ശേഷം ഇവർ ഒറ്റക്കായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്യേഷണം തുടങ്ങി.