കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

 

മലപ്പുറം നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടത്തിയത്. ആനക്കുട്ടിക്ക് ഒരാഴ്ച്ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്.