എം ബി റ്റി-നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പിന്തുണയോടെ ആരംഭിച്ച പദ്ധതി നന്മ ഡോക്ടർസ് ഡെസ്ക് ഒട്ടേറെ പേർക്ക് ആശ്വാസമാകുന്നു

 

കൽപ്പറ്റ:‌കോവിഡ് മൂലമോ കോവിഡ് ഇതര രോഗങ്ങൾ മൂലമോ ബുദ്ധിമുട്ടുന്നവർക്കായി എം ബി റ്റി-നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പിന്തുണയോടെ ആരംഭിച്ച പദ്ധതി നന്മ ഡോക്ടർസ് ഡെസ്ക് ഒട്ടേറെ പേർക്ക് ആശ്വാസമാകുന്നു.

150 ഓളം വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി ഉറപ്പുവരുത്തുകയാണ് ഡോക്ടർസ് ഡെസ്ക്. രോഗസംബന്ധമായ നിങ്ങളുടെ ഏത് സംശയങ്ങൾക്കും 8943 27 0000 , 8943 16 0000 എന്നീ നമ്പറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഹെൽപ്ഡെസ്കിനെ ബന്ധപ്പെടാവുന്നതാണ്.