സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്ന പദ്ധതി നാളെ ആരംഭിക്കും.
സംസ്ഥാനതല ഉദ്‌ഘാടനംമുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലയിലായി 200 പേര്‍ക്ക് ഉദ്‌ഘാടന ദിവസം ലാപ്‌ടോപ് നല്‍കും.
അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ലാപ്‌ടോപ് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സാണ് വിതരണം ചെയ്യുക. കെഎസ്‌എഫ്‌ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
മാസം 500 രൂപ വീതം 30 മാസം പണം അടയ്‌ക്കണം. മാസത്തവണ മുടങ്ങാതെ അടയ്‌ക്കുന്നവര്‍ക്ക് ഇളവും ലഭിക്കും.