വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയമാണ് പുനഃക്രമീകരിച്ചത്.ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 30 വരെയാണ് പുതുക്കിയ തൊഴില്‍ സമയത്തിന്റെ കാലാവധി.
ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു മണി വരെയുള്ള സമയങ്ങളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന നടത്തും.