കൊവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് ക്ഷേത്രങ്ങൾ തുറന്നു നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

 

കൊവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നൽകൂവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഭക്തജനങ്ങളെ തടയുന്നത് സർക്കാർ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല, രോഗവ്യാപനം തടയാനാണ് ശ്രമം. ഭക്തസരുടെ സുരക്ഷയാണ് പ്രധാനം

ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകൾ നൽകുമെന്നും മന്ത്രി അറിയിച്ചു.