രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു; താമസം സ്വന്തം വീട്ടിലേക്ക് മാറി

 

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ചെന്നിത്തല ഔദ്യോഗിക വസതി ഒഴിഞ്ഞത്. തിരുവനന്തപുരം ഈശ്വരവിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് ചെന്നിത്തല താമസം മാറിയത്.

ഇന്നാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. ഏറെ ദിവസത്തെ തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമായിരുന്നു സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.