രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് വ്യാപനവും. ഇതുവരെ 50 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലായി ഉള്ളത്. ഡൽഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസിന്റെ 50 ശതമാനത്തലധികവും.