ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രതാ നിർദേശവുമായി കേന്ദ്രം; സംസ്ഥാനങ്ങൾക്ക് കത്തയച്ചു

 

രാജ്യത്ത് കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രതാ നിർദേശവുമായി കേന്ദ്രം. മഹാരാഷ്ട്രയിൽ വകഭേദം സ്ഥിരീകരിച്ച ഒരാൾ മരിച്ചതിന് പിന്നാലെ കേന്ദ്രം എട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. അൺ ലോക്കിന്റെ വേഗത കുറയ്ക്കാനാണ് നിർദേശം

രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുമ്പോഴാണ് ഡെൽറ്റ പ്ലസ് വകഭേദത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 11 സംസ്ഥാനങ്ങളിലായി 50 പേർക്കാണ് ഇതുവരെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരികരിച്ചത്. കരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ജമ്മു കാശ്മീർ, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

മഹാരാഷ്ട്രയിൽ 20 പേരിലാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ ഒമ്പത് പേർക്കും സ്ഥിരീകരിച്ചു.