കുട്ടികളെ ഉപേക്ഷിച്ച് സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ സ്വദേശി ഐശ്വര്യ(28), സഹോദരി ഭർത്താവ് സൻജിത്ത് എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. സൻജിത്ത് തന്റെ രണ്ട് കുട്ടികളെയും ഐശ്വര്യ തന്റെ ഒരു കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്.

കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ജൂൺ 22ന് ഇരുവരെയും കാണാതാകുന്നത്. ഭർത്താവിന്റെ ബന്ധുവീട്ടിലേക്ക് എന്നുപറഞ്ഞാണ് ഐശ്വര്യ ഇറങ്ങിയത്. ഇവിടെ നിന്ന് സഹോദരി ഭർത്താവായ സൻജിത്തുമായി ഒളിച്ചോടി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവർ മധുരയിൽ ഉണ്ടെന്ന് കണ്ടെത്തിയതും പിടികൂടിയതും.