തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റില്‍. കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു (34), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ വിധോവന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. സിന്ധുവിന്റെ വീടിന് സമീപം കഴിഞ്ഞ ആറു മാസമായി ടാപ്പിങ് ജോലി ചെയ്തുവരികയായിരുന്ന വിധോവനുമായി സിന്ധു അടുപ്പത്തിലാകുകയും 10 ഉം, 6 ഉം വയസുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ച് കഴിഞ്ഞ ഒമ്പതിന് രാവിലെ പത്ത് മണിയോടെ ഒളിച്ചോടുകയുമായിരുന്നു. മക്കളില്‍ നിന്നും വിവരം മനസിലാക്കിയ പൊലീസ് സിന്ധു വിധോവനോടൊപ്പമുണ്ടെന്ന് ഉറപ്പിക്കുകയും ആ ദിശയിലേക്ക് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് ബെംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
The Best Online Portal in Malayalam