ജോർജ് ഫ്‌ളോയിഡ് വധം: കുറ്റക്കാരനായ പോലീസുകാരന് 22.5 വർഷം തടവ്

അമേരിക്കയിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ പോലീസുകാരനുമായ ഡെറിക് ഷോവിന്‌ 22.5 വർഷം തടവുശിക്ഷ. മിനിയാപോളീസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫ്‌ളോയിഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു

അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് മരണത്തിന് ഇടയാക്കിയത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് ജഡ്ജി പറഞ്ഞു. 2020 മെയ് 25നാണ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. എട്ട് മിനിറ്റിൽ അധിക നേരം ഷോവിൻ കാൽമുട്ടുകൾ ഫ്‌ളോയിഡിന്റെ കഴുത്തിൽ അമർത്തി പിടിക്കുകയായിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ഫ്‌ളോയിഡ് നിലവിളിച്ചിട്ടും ഇയാൾ വിട്ടിരുന്നില്ല.